Connect with us

Gulf

യുവജനോത്സവ വേദിയുണര്‍ന്നു

Published

|

Last Updated

ദുബൈ: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യുവജനോത്സവം ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ തുടങ്ങി. വിസ്ഡം എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചുള്ള യുവജനോത്സവത്തില്‍ 60 ഓളം വിദ്യാലയങ്ങളില്‍ നിന്ന് 3,000ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മലയാള പ്രസംഗം, കവിത ചൊല്ലല്‍, ചിത്ര രചന, കുച്ചിപ്പുടി തുടങ്ങിയ ഇനങ്ങളാണ് ഇന്നലെ നടന്നത്. ഗ്രൂപ്പ് ഇനങ്ങള്‍ വെള്ളിയാഴ്ച നടക്കും.
മലയാള പ്രസംഗം പെണ്‍കുട്ടികളുടെ സീനിയര്‍ ജൂനിയര്‍ വിഭാഗത്തില്‍ കടുത്ത മത്സരം നടന്നുവെന്ന് വിധികര്‍ത്താക്കളിലൊരാളായ മോഹന്‍ വടയാര്‍ പറഞ്ഞു. നൂറുകണക്കിന് രക്ഷിതാക്കളും അധ്യാപകരും മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. വിവിധ വേദികളില്‍ കാണികള്‍ തടിച്ചുകൂടി.
രാവിലെ ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മിനി ഉദ്ഘാടനം ചെയ്തു. കെ എല്‍ ഗോപി, പി കെ മുഹമ്മദ്, രാജന്‍ മാഹി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.