ബുര്‍ഖ ധരിക്കുന്നതിനെതിരെ ഫസല്‍ ഗഫൂര്‍

Posted on: December 3, 2014 1:51 pm | Last updated: December 3, 2014 at 1:51 pm

fazal gafoorകോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ മുഖം മറക്കുന്നതിനെതിരെ എം ഇ എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. മുഖം മറക്കുന്ന പര്‍ദ ധരിക്കുന്നത് ഇസ്‌ലാമിക വസ്ത്രധാരണരീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരന്നു ഫസല്‍ ഗഫൂര്‍.

ഇന്ത്യക്കാരുടെ വസ്ത്രധാരണ സംസ്‌കാരത്തില്‍ മുസ്‌ലിംകളുടെ സംഭാവന അവഗണിക്കാനാകാത്തതാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദലി ജിന്നയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇന്ത്യന്‍ വസ്ത്ര ധാരണ സംസ്‌കാരത്തിനുള്ള മുസ്‌ലിംകളുടെ സംഭാവനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിക്കുന്ന വസ്ത്രം പോലും മുസ്‌ലിംകളുടെ സംഭവാനയാണ്. തുണി കുറയുന്നത് കൊണ്ട് സംസ്‌കാരം കൂടുകയോ തുണി കൂടുന്നത് കൊണ്ട് സംസ്‌കാരം കുറയുകയോ ചെയ്യില്ല. മുഖം മൂടണമെന്ന് ഇസ്ലാമില്‍ പറഞ്ഞിട്ടില്ലെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.