സി പി എം ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി

Posted on: December 3, 2014 11:38 am | Last updated: December 3, 2014 at 11:38 am

cpim-flagcpimവടക്കഞ്ചേരി: സി പി എം വടക്കഞ്ചേരി, ആലത്തൂര്‍ ഏരിയാ സമ്മേളനങ്ങള്‍തുടങ്ങി.
കുനിശേരിയില്‍ നടക്കുന്ന ആലത്തൂര്‍ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി ചെന്താമരാക്ഷന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ വി രാമകൃഷ്ണന്‍, എ പ്രഭാകരന്‍, പി മമ്മിക്കുട്ടി,ഏരിയാ സെക്രട്ടറി കെ ഡിപ്രസേന്‍, പൊന്നുക്കുട്ടന്‍, എം മായന്‍, ആര്‍ രമേഷ്‌കുമാര്‍പ്രസംഗിച്ചു.
ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എ കെ ബാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ ജീവിത ചരിത്ര ആസ്പദമാക്കി നിര്‍മിച്ച വീഴ്മലയിലെ സൂര്യോദയം നാടകം അരങ്ങേറും.
കണ്ണമ്പ്രയില്‍ നടക്കുന്ന വടക്കഞ്ചേരി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായി പി കെ ശശി, പി കെ സുധാകരന്‍, ഏരിയാ സെക്രട്ടറി സി കെ ചാമുണ്ണി, സി കെ ഗോപാലന്‍, ടി കണ്ണന്‍, എം കെ സുരേന്ദ്രന്‍, സി തമ്പ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന പൊതു സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍ പാട്ട്, മാജിക് ഷോ എന്നിവയുണ്ടായിരിക്കും.