എസ് എസ് എഫ് മുതഅല്ലിം സമ്മേളനം 7ന്

Posted on: December 3, 2014 11:35 am | Last updated: December 3, 2014 at 11:35 am

ssf flagമണ്ണാര്‍ക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനം 7ന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലു വരെ മണ്ണാര്‍ക്കാട് നടക്കും.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശറഫ് സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്രമുശാവറ അംഗം എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കുറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി, സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് മാസ്റ്റര്‍ നരിക്കോട്, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി വിവിധ സെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കും. സമസ്തകേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, എസ് എം എ ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ പ്രസംഗിക്കും.
റാലിയോടെ സമ്മേളനം സമാപിക്കും. ജില്ലയിലെ ദര്‍സ്, ശരീഅത്ത്, ദഅ് വ കോളജുകളില്‍ നിന്നായി 500ലധികംപേര്‍ പങ്കെടുക്കും.