തിരുവനന്തപുരം: ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജനന്മ ലക്ഷ്യംവയ്ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ കോടതി അട്ടിമറിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിധികളിലൂടെ സമൂഹ നന്മ മുന്‍നിര്‍ത്തിയുള്ള നയങ്ങള്‍ അട്ടിമറിക്കപ്പെടും. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും സുധീരന്‍ പറഞ്ഞു.