Connect with us

Business

സ്വര്‍ണ വില ഉയര്‍ന്നു;പവന് 19,920 രൂപ

Published

|

Last Updated

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കൂടി. പവന് 200 രൂപ വര്‍ദ്ധിച്ച് 19,920 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപ കൂടി 2,490 രൂപയുമായി. ഇന്നലെ 19,720 രൂപയായിരുന്നു പവന്റെ വില.

ഇന്നലെ വ്യാപാര ആരംഭത്തില്‍ പവന് 120 രൂപ കുറഞ്ഞ് 19400 രൂപയിലെത്തിയിരുന്നുവെങ്കിലും പിന്നീട് 19720 വരെ ഉയര്‍ന്നിരുന്നു.തുടര്‍ച്ചയായ നാലു ദിവസത്തെ വിലയിടിവിനുശേഷമായിരുന്നു സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്.

Latest