ടൈലറിംഗ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന്

Posted on: December 2, 2014 11:30 am | Last updated: December 2, 2014 at 11:30 am

കോഴിക്കോട്: കോയന്‍കോ ബസാറിലെ ‘ടെനാടിസൈനിന്‍’, ‘ലേഡി കോര്‍ണര്‍’ എന്നീ ടൈലറിംഗ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഒരു സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി സ്ഥാപന ഉടമ ബീനാ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് പരാതി സമര്‍പ്പിച്ചതായി അവര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ നാലിന് വൈകുന്നേരം കടയിലെത്തിയ പതിനഞ്ചംഗ സംഘം അസഭ്യവര്‍ഷം നടത്തുകയും തന്നെയും ഭര്‍ത്താവിനെയും മക്കളെയും മര്‍ദിച്ചതായും ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ അവിടെവെച്ചും മര്‍ദനം തുടര്‍ന്നതായും ബീനാ തോമസ് പറഞ്ഞു. –