Connect with us

National

ക്രിമിനലുകള്‍ പോലീസില്‍ വേണ്ടെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ ഒരു കാരണവശാലും പോലീസില്‍ എടുക്കരുതെന്ന് സുപ്രീം കോടതി. കോടതി കുറ്റവിമുക്തരാക്കിയാല്‍ പോലും ഇത്തരക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ പാടില്ലെന്നും ജസ്റ്റിസുമാരായ ടി എസ് ഠാക്കൂര്‍, ആദര്‍ശ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ച് നിഷ്‌കര്‍ഷിച്ചു. തെളിവില്ലെന്ന് കണ്ട് ഒരാളെ കോടതി വെറുതെ വിട്ട് എന്നത് കൊണ്ട് അയാളുടെ വിശ്വാസ്യത വീണ്ടെടുത്ത് കൊള്ളണമെന്നില്ല. ഇങ്ങനെയൊരാളെ പോലീസ് സേനയില്‍ എടുക്കുമ്പോള്‍ സേനയുടെ വിശ്വാസ്യത നഷ്ടപ്പെടും. അത്‌കൊണ്ട് ഇത്തരക്കാരെ പോലീസില്‍ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ബഞ്ച് വ്യക്തമാക്കി.
വെറുതെ വിടുന്നത് സംശയത്തിന്റെ ആനുകൂല്യത്തിലാകാം. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലുമാകാം. അതിനാല്‍ പോലീസ് ഉദ്യോഗത്തിന് അപേക്ഷിക്കുന്നവരുടെ മുഴുവന്‍ പശ്ചാത്തലവും പരിഗണിക്കേണ്ടതുണ്ടെന്ന് ബഞ്ച് നിരീക്ഷിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും പിന്നീട് കുറ്റവിമുക്തനാകുകയും ചെയ്ത പര്‍വേസ് ഖാന്‍ എന്നയാളെ പോലീസ് സേനയില്‍ എടുക്കുന്നതിന് അനുകൂലമായ മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി ബഞ്ച് റദ്ദാക്കി.

Latest