Connect with us

Palakkad

ജ്യോതിര്‍ഗമയ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

പാലക്കാട്: ജില്ലയെ സമ്പൂര്‍ണ്ണ എച്ച് ഐവി സാക്ഷരതയില്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ ജ്യോതിര്‍ഗമയ എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. കെസ്-ഹാപ്പി ഡയറക്ടര്‍ ഫാദര്‍ ജോയ് വട്ടോലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വേണുഗോപാല്‍ ലോക എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെസ്-ഹാപ്പി നിര്‍മ്മിച്ച എച്ച് ഐ വി ബോധവത്ക്കരണ ഹ്രസ്വ ചിത്രം നയ്‌റ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി പ്രകാശനം ചെയ്തു.
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, വിദ്യാഭ്യാസം, സാമൂഹ്യനീതി, കുടുംബശ്രീ, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യകേരളം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ജില്ലാതല റാലിയും പൊതുസമ്മേളനവും നടന്നു.
റാലി മോയന്‍ എല്‍ പി സ്‌കൂളില്‍ നിന്നാരംഭിച്ച് ടൗണ്‍ഹാളില്‍ എത്തി, പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിസി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. റൈറ്റ് വിഷന്‍ എയ്ഡ്‌സ് ബോധവത്ക്കരണ തെരുവ് നാടകം ജില്ലയില്‍ നടത്തുന്ന രവീന്ദ്രന്‍, പല്ലശ്ശന ഭാസ്‌കരന്‍ ആന്റ് ടീം (കണ്ണ്യാര്‍കളി), കേരള സ്റ്റേറ്റ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ വീഡിയോ പ്രദര്‍ശനം തുടങ്ങി വിവിധ ബോധവത്ക്കരണ പരിപാടികള്‍ ജില്ലാതലത്തില്‍ അരങ്ങേറി. ബോധവത്ക്കരണ റോഡ് ഷോ ഡിസംബര്‍ മൂന്ന് വരെ തുടരും.