ബാര്‍ കോഴ: മാണിക്കെതിരെ വൈക്കം വിശ്വന്‍ ഹൈക്കോടതിയില്‍

Posted on: December 1, 2014 10:34 pm | Last updated: December 1, 2014 at 10:34 pm

maniതിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഹൈക്കോടതിയെ സമീപിച്ചു.
വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാണിക്കെതിരായ അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് വി എസ് സുനില്‍കുമാര്‍ എം എല്‍ എ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്. സുനില്‍കുമാറിന്റെ ഹര്‍ജിയോടൊപ്പം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.