മാര്‍ക് വെബ്ബറിന് റേസിംഗിനിടെ അപകടം

Posted on: December 1, 2014 8:48 pm | Last updated: December 1, 2014 at 8:48 pm

mark webberറിയോഡി ജനീറോ; മുന്‍ ഫോര്‍മുല വണ്‍ താരം മാര്‍ക് വെബ്ബറിന് റേസിംഗിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റു. ബ്രസീലില്‍ നടന്ന ചാംപ്യന്‍ഷിപ്പിലാണ് മറ്റൊരു കാറുമായി കൂട്ടി ഇടിച്ച വെബ്ബറിന്റെ കാര്‍ പൂര്‍ണമായും തകര്‍ന്നത്.
അപകടത്തെ തുടര്‍ന്ന് തീ പിടിച്ച കാറില്‍ നിന്ന് വെബ്ബറിനെ ഉടനെ പുറത്തെടുത്തു. വെബ്ബറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടകരമായ പരുക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു.