Connect with us

Gulf

വടക്കന്‍മേഖലയില്‍ 650 കോടിയുടെ പദ്ധതികള്‍ക്ക് ശൈഖ് ഖലീഫയുടെ നിര്‍ദേശം

Published

|

Last Updated

അബുദാബി: വടക്കന്‍ എമിറേറ്റുകളുടെ വികസന പദ്ധതികള്‍ക്ക് യു എ ഇ പ്രസിഡന്റ് 650 കോടി ദിര്‍ഹം അനുവദിച്ചതായി പ്രസിഡന്‍ഷ്യല്‍ കാര്യ ഉപ മന്ത്രി അഹമ്മദ് ജുമ അല്‍ സഅബി അറിയിച്ചു. 125 പദ്ധതികളില്‍ പകുതിയോളം ഒക്‌ടോബറില്‍ പൂര്‍ത്തിയായി.
പദ്ധതികളില്‍ 51 ശതമാനം ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ളതാണ്. ഇതില്‍ 63 ഭവന നിര്‍മാണ പദ്ധതികളാണ്. ഏഴ് വന്‍കിട ആശുപത്രികള്‍, ഏഴ് ഡാമുകള്‍, 35 റോഡുകള്‍, മൂന്ന് മസ്ജിദുകള്‍, നാല് തുറമുഖങ്ങള്‍, മൂന്ന് വെള്ളം-വൈദ്യുതി വിതരണ സംവിധാനം എന്നിങ്ങനെയാണ് നടപ്പാക്കിവരുന്നത്. ഇതില്‍ 42 പദ്ധതികള്‍ യു എ ഇ പ്രസിഡന്റിന്റെ നേരിട്ടിട്ടുള്ള നിയന്ത്രണത്തിലാണ്. റാസല്‍ ഖൈമയിലാണ് ഏറ്റവും കൂടുതല്‍ പദ്ധതികള്‍. 240 കോടി ചെലവിലാണ് അവിടെ പദ്ധതികള്‍. ഷാര്‍ജയില്‍ 160 കോടി ചെലവില്‍ പദ്ധതികളുണ്ട്. മൊത്തം പദ്ധതികളുടെ 22 ശതമാനമാണിതെന്ന് അഹ്മദ് ജുമ അല്‍ സഅബി പറഞ്ഞു.