50000 റെഡ്മി നോട്ട് ഇന്ത്യയില്‍ വില്‍പനക്കെത്തുന്നു

Posted on: December 1, 2014 8:56 pm | Last updated: December 1, 2014 at 8:56 pm

xiaomi red me noteചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമിയുടെ 50000 റെഡ്മി നോട്ട് ടാബുകള്‍ ചൊവ്വാഴ്ച്ച ഇന്ത്യയില്‍ വില്‍പനക്കെത്തുന്നു. ഫഌപ്കാര്‍ട്ട് വഴി മാത്രമായിരിക്കും വില്‍പ്പന. പുറത്തിറങ്ങി രണ്ട് ആഴ്ചയ്ക്കുള്ളിലാണ് റെഡ്മി ടാബ് ഇന്ത്യയിലും എത്തുന്നത്. 8999 രൂപയായിരിക്കും റെഡ്മി നോട്ടിന്റെ വില.

ഡ്യുവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന മോഡലാണ് റെഡ്മി നോട്ട്. രണ്ട് ജി ബി റാം, 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറ, എട്ട് ജി ബി മെമ്മറി തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.