സാംസംഗിന്റെ ടൈസണ്‍ സ്മാര്‍ട് ഫോണ്‍ ഡിസംബര്‍ 10ന് പുറത്തിറങ്ങും

Posted on: December 1, 2014 8:01 pm | Last updated: December 1, 2014 at 8:01 pm

tizenസോള്‍: ടൈസണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ പുതിയ സ്മാര്‍ട് ഫോണ്‍ ഡിസംബര്‍ 10ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇസഡ്1 എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 10ന് സാംസംഗ് അധികൃതര്‍ വിളിച്ച് ചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ ഫോണിന്റെ പ്രഖ്യാപനമുണ്ടാവുമെന്ന് പ്രാദേശിക ബിസിനസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നിലവില്‍ സാംസംഗ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിളിനെ ആശ്രയിക്കുന്നതില്‍ നിന്ന് മാറുന്നതിനായി സാംസംഗ് സ്വയം വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടൈസണ്‍.