ട്രാഫിക് പരിഷ്‌കാരം: കണ്ണമ്പ്ര, പുതുക്കോട് മേഖലയിലെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല

Posted on: December 1, 2014 11:34 am | Last updated: December 1, 2014 at 11:34 am

വടക്കഞ്ചേരി: ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ നഗരത്തില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തില്‍ അപാകതകള്‍ പരിഹരിക്കാതെ പോലീസിന്റെ മുന്നോട്ട് പോക്ക് നയം കണ്ണമ്പ്ര, പുതുക്കോട് മേഖലയിലെ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. വടക്കഞ്ചേരി പോലീസിന്റെ ഏകപക്ഷീയമായ നിലപാടിലാണ് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരം എല്ലാവി’ാഗം ജനങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്.
ബസ് സ്റ്റാന്റിനെ സ്വകാര്യ ബസുകള്‍ക്ക് അവഗണിക്കുന്ന കാലങ്ങളായുള്ള പ്രവണതകള്‍ ഒരു അവസാനം വരുത്തുയെന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ ഒക്ടോബര്‍ 15ന് ആലത്തൂര്‍ എസ് പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് യോഗം വിളിച്ച് കൂട്ടിയത്. ബസ് സ്റ്റാന്റിനോടുള്ള അവഗണന അവസാനിപ്പിക്കണമെങ്കില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ഘട്ടം അനിവാര്യമായതിനാലാണ് പുതിയ പരിഷ്‌ക്കരണം നിര്‍ദേശിച്ചത്. എല്ലാവി’ാഗം ജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഈ തീരുമാനം. എന്നാല്‍ അതില്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ പോലീസ് പിന്നീട് നടപ്പിലാക്കാന്‍ തയ്യാറായില്ല. ഒക്ടോബര്‍ 17മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്‌കാരം നടപ്പാക്കുകയും ഒരാഴ്ച ഇത് നിരീക്ഷിച്ച ശേഷം അപാകതകള്‍ പരിഹരിക്കാന്‍ വീണ്ടും യോഗം വിളിക്കുകയും ചെയ്യുമെന്ന വ്യവസ്ഥയാണ് പോലീസ് പിന്നീട് ഇല്ലാതാക്കിയത്. ഈ തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിച്ചെന്ന് ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനാ പ്രതിനിധികളില്‍ നിന്നും ആദ്യയോഗത്തില്‍ പോലീസ് ഒപ്പ്‌ശേഖരണവും നടത്തിയിരുന്നു. പിന്നീട് ഒപ്പ്‌ശേഖരണം ആയുധമാക്കിയാണ് പോലീസും ആര്‍ ടി ഒയും മുന്നോട്ട് പോയത്. പരീക്ഷണാടിസ്ഥാനത്തിലാണെന്നും ഒരാഴ്ചക്കുള്ളില്‍ അടുത്തയോഗം വിളിച്ച് അപാകതകള്‍ പരിഹരിക്കുമെന്നുമുള്ള വ്യവസ്ഥയിലാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒപ്പ് വെച്ചത്. എന്നാല്‍ പോലീസ് പിന്നീട് യോഗം വിളിക്കാന്‍ തയ്യാറായില്ല. ഇവിടം മുതല്‍ക്കാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഗ്രാമീണമേഖലയില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാരുടെ ദുരിതം, വ്യാപാരം പ്രതിസന്ധിയിലായ വ്യാപാരികള്‍, യാത്രക്കാരില്ലാതെ ഓട്ടം കുറഞ്ഞ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പിന്നീട് ഉയര്‍ന്ന് വന്നത്. വ്യാപാരികളുടേയും യാത്രക്കാരുടേയും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പിന്നീട് നഗരത്തിലുണ്ടായത്. ഇതിന് പരിഹാരം കാണാന്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നവംബര്‍ അഞ്ചിന് മേഖലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി പഞ്ചായത്ത് ഹാളില്‍ യോഗം വിളിച്ചെങ്കിലും പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പങ്കെടുത്തില്ല. വിവിധ വകുപ്പുകളില്‍ നിന്നായി ആറംഗമുള്‍പ്പെടുന്ന അഡൈ്വസറി കമ്മിറ്റിയില്‍ മറ്റ് അഞ്ച് അംഗങ്ങളും പങ്കെടുത്തതിനാല്‍ ‘ൂരിപക്ഷം മാനിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ലഭ്യത കുറഞ്ഞതിനാല്‍ നിര്‍മാണം നിര്‍ത്തിവെച്ച ബസാര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കകുയും തങ്കം കവലയോട് ചേര്‍ന്ന് കിടക്കുന്ന തകര്‍ന്ന റോഡ് നന്നാക്കി കഴിയുന്നത് വരെ ഗതാഗതം പഴയരീതിയില്‍ പുനസ്ഥാപിക്കണമെന്നതായിരുന്നു തീരുമാനം. ഇതിനായി യോഗത്തില്‍ കൂടിയ നൂറ് കണക്കിനാളുകളില്‍ നിന്നും പഞ്ചായത്ത് ഒപ്പ് ശേഖരിച്ചപ്പോള്‍ ആര്‍ ടി ഒയുടെ പ്രതിനിധിമാത്രം വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒപ്പ് വെച്ചിരുന്നില്ല. പഴയപടി ഗതാഗതം പുനസ്ഥാപിക്കാന്‍ നവംബര്‍ പത്താംതീയതി വരെ പോലീസിന് സമയം നല്‍കിയിരുന്നുവെങ്കിലും ഈതീരുമാനവും പോലീസും ആര്‍ ടി ഒയും ചേര്‍ന്ന് കാറ്റില്‍ പറത്തി. പോലീസിന്റെ ഏകപക്ഷീയ നിലപാട് ജനങ്ങള്‍ക്ക് ദുരിതമായത് ഇവിടം മുതല്‍ക്കാണെന്ന് യാത്രക്കാര്‍ പറയുന്നു. രാവിലെ 7മുതല്‍ 10 മണിവരെ സ്‌കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഗ്രാമീണ മേഖലയില്‍ നിന്നും വരുന്ന ബസുകളില്‍ വന്‍തിരക്കാണ് അനു’വപ്പെടുക, വിദ്യാര്‍ഥികളെ കുത്തിനിറച്ച് വരുന്ന ബസുകള്‍ ദേശീയപാതക്ക് അപ്പുറത്തായി നിര്‍ത്തിയാണ് എല്ലാവരേയും ഇറക്കി വിടുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എല്ലാ സമയത്തും തിരക്കിലാക്കുന്ന പ്രദേശമാണ് ദേശീയപാതയില്‍ നിന്നും ടൗണിലേക്കുള്ള ക്രോസ്സിംഗ്, വിദ്യാര്‍ഥികള്‍ ബാഗുമായി വാഹനങ്ങള്‍്ക്കിടയിലൂടെ ഹൈവേ മുറിച്ച് കടക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഈ ദുരിതത്തിന് പരിഹാരം കാണാന്‍ കണ്ണമ്പ്ര, പുതുക്കോട് ‘ാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ നഗരത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യവും അധികാരികള്‍ നടപ്പിലാക്കുന്നില്ല. ബസ്സുടമകള്‍ ഇതിന് തയ്യാറാണെങ്കിലും അധികാരികള്‍ ഇതിന് സമ്മതം മൂളിയിട്ടില്ല. തുടര്‍ന്ന് കഴിഞ്ഞ ഇരുപതിന് മുമ്പായി എം എല്‍ എയുടെ സാന്നിധ്യത്തില്‍ വീണ്ടും അഡൈ്വസറി കമ്മിറ്റി യോഗം കൂടി പുതിയ തീരുമാനങ്ങള്‍ എടുത്തിരുന്നു. അപാകതകള്‍ഉണ്ടാകുന്നില്ലെങ്കില്‍ നഗരത്തില്‍ ടു വേ സംവിധാനം നടപ്പിലാക്കണമെന്നും ഇല്ലെങ്കില്‍ പഴയരീതിയില്‍ പുനസ്ഥാപിക്കണമെന്നതായിരുന്നു യോഗ തീരുമാനം. ഈ യോഗത്തിലും പോലീസും ആര്‍ ടി ഒയും ഒപ്പ് വെച്ചില്ല,. നഗരത്തില്‍ ഗതാഗതം പഴയരീതിയില്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വ്യാപാരികള്‍ ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. ഇതാണ് ഒപ്പ് വെക്കാതിരിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥരുടെ വാദം,. എന്നാല്‍ ഗതാഗതം പുനസ്ഥാപിച്ചാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വ്യാപാരികള്‍ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസിന്റ് നിലപാട് ആര്‍ക്ക് വേണ്ടിയാണെന്ന ആരോപണങ്ങളും വ്യാപകമാണ്. ഗ്രാമീണമേഖലയിലെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ദേശീയപാതയില്‍ വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് യാത്രക്കാരുടെ മുന്നറിയിപ്പ്