ദേശീയപാതയിലെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി

Posted on: December 1, 2014 10:32 am | Last updated: December 2, 2014 at 12:06 am

BABUതിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ദേശീയ-സംസ്ഥാന പാതകളിലെ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടില്ലെന്ന നിലപാട് സര്‍ക്കാറിന് ഇല്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. അടച്ചുപൂട്ടിയ മദ്യഷാപ്പുകളില്‍ ദേശീയ-സംസ്ഥാന പാതകളിലേത് ഉല്‍പ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു അഴിമതിയും നടന്നിട്ടില്ല. ധനമന്ത്രി കെ എം മാണിക്കെതിരായ ആരോപണം സര്‍ക്കാര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ബാബു പറഞ്ഞു.