Connect with us

Malappuram

ദുഷ്പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ടവര്‍: കാന്തപുരം

Published

|

Last Updated

തിരൂര്‍: സുന്നി സ്ഥാപനങ്ങരള്‍ക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍ക്കു പിന്നില്‍ വളര്‍ച്ചയിലുള്ള വിറളിയും അസൂയയും പൂണ്ടവരാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തെക്കന്‍ കുറ്റൂരില്‍ നടന്ന പാണ്ടിക്കാട് യഹ്‌യാ സഖാഫി ദര്‍സിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നി സ്ഥാപനങ്ങള്‍ക്കെതില്‍ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ സ്ഥാപനങ്ങളെയും പണ്ഡിതന്മാരെയും നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. സുന്നി സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
കാശ്മീര്‍, യു പി, ഗുജറാത്ത് തുടങ്ങി രാജ്യത്തിനകത്തായി ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ സ്ഥാപനത്തിന് കീഴില്‍ വിവിധ ജീനകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് നടത്തിവരുന്നത്.സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണാതെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ അസൂയ പൂണ്ട ഒരു വിഭാഗം ആളുകളാണെന്നും കാന്തപുരം പറഞ്ഞു.
കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ അധ്യകഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തി. സയ്യിദ് പി എസ് കെ തങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബുറഹ്മാന്‍ അല്‍ബുഖാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, കൊളത്തൂര്‍ അലവി സഖാഫി, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉമര്‍ സഖാഫി ആതവനാട് സംബന്ധിച്ചു. കുഞ്ഞിപ്പ തങ്ങള്‍ സ്വാഗതവും സി. പി മുഹമ്മദ് മോന്‍ നന്ദിയും പറഞ്ഞു.

Latest