ബസില്‍ ശല്യം ചെയ്ത പൂവാലന്‍മാരെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു

Posted on: November 30, 2014 8:52 pm | Last updated: November 30, 2014 at 8:52 pm

girls protestറോഹ്ടക്ക്: ബസ് യാത്രക്കിടെ അപമര്യാദയായി പെരുമാറിയെ യുവാക്കളെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു. ഹരിയാനയിലെ റോഹ്ടകിലാണ് സംഭവം. കോളേജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്ന രണ്ട് സഹോദരിമാരെയാണ് യുവാക്കള്‍ ശല്യം ചെയ്തത്. സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ മുതല്‍ യുവാക്കള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നു എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

ബസില്‍ കയറിയ ശേഷവും യുവാക്കള്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടികള്‍ ബെല്‍റ്റ് ഉപയോഗിച്ച് യുവാക്കളെ അടിക്കുകയായിരുന്നു. മൂന്ന് യുവാക്കളാണ് പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചത്.