Connect with us

Kerala

ബസ്ചാര്‍ജ് കുറക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: ഡീസല്‍ വില കുറഞ്ഞെങ്കിലും കെഎസ്ആര്‍ടിസി ചാര്‍ജ് കുറക്കില്ലെന്ന് ഗാതഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചാര്‍ജ് കുറയ്ക്കാനാകില്ല. കെഎസ്ആര്‍ടിസിക്ക് കടം തിരിച്ചടയ്ക്കാനുണ്ട്. ഡി എ വര്‍ധന വന്നിട്ടുണ്ട്. 98 കോടിയായിരുന്നു കെഎസ്ആര്‍ടിസിയുടെ നഷ്ടം. അതിപ്പോള്‍ 110 കോടിയായി വര്‍ധിച്ചിരിക്കുകയാണ്. ഡീസല്‍ വില ഇനിയും കുറയുകയാണെങ്കില്‍ ചാര്‍ജ് കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
അഞ്ചൂ രൂപയിലധികമാണ് കഴിഞ്ഞ നാല് മാസത്തിനിടെ ഡീസലിന് കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ബസ്ചാര്‍ജ് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ബസ് ചാര്‍ജ് കുറയ്ക്കാന്‍ തയ്യാറല്ലെന്ന് ബസുടമകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Latest