പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണം: പ്രധാനമന്ത്രി

Posted on: November 30, 2014 12:30 pm | Last updated: December 1, 2014 at 12:21 am

PM_modi_PIBഗുവാഹത്തി: പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുധങ്ങളുടെ ശക്തിയല്ല അത് കൈകാര്യം ചെയ്യുന്നവരുടെ മനോഭാവമാണ് മാറേണ്ടത്. സ്മാര്‍ട്ട് പൊലീസിനെയാണ് രാജ്യത്തിനാവശ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുവാഹത്തിയില്‍ രാജ്യത്തെ ഉന്നത പൊലീസുദ്യോഗസ്ഥരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ സിനിമകളില്‍ പലപ്പോഴും പൊലീസുകാരെ മോശമായാണ് ചിത്രീകരിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ പൊലീസിനെ കുറിച്ച് തെറ്റായ ധാരണയാണ് നല്‍കുന്നത്. ഇത്തരം ധാരണകള്‍ മാറ്റേണ്ടതുണ്ട്. നമ്മുടെ മാധ്യമങ്ങളും പൊലീസിനെതിരായ വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യം നല്‍കുന്നു. പൊലീസുകാരെ കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.