പതിനഞ്ചിനകം മുഴുവന്‍ നെല്‍ സംഭരണ തുകയും നല്‍കും: മന്ത്രി അനൂപ്‌ജേക്കബ്ബ്

Posted on: November 30, 2014 11:30 am | Last updated: November 30, 2014 at 11:29 am

Anoop-Jacob-പാലക്കാട്: ഡിസംബര്‍ പതിനഞ്ചിനകം നെല്‍ സംഭരണതുക മുഴുവനും കൊടുത്ത് തീര്‍ക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനുപ് ജേക്കബ്ബ് അഭിപ്രായപ്പെട്ടു.
കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ 200 കോടി രൂപയോളം സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉടനെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ നടപ്പിലാക്കുന്നതിന് സംസ്ഥാനസര്‍ക്കാറിന് ആശങ്കയുണ്ടെങ്കിലും അതെല്ലാം കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചയില്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന് അനുവദിക്കുന്ന 16 ലക്ഷം ടണ്‍ഭക്ഷ്യധാന്യത്തിന് പുറമെ ആഘോഷവേളകളില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നത് തുടരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിനെ അധിക ബാധ്യതയുണ്ടാക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുക്ഷ്യ സുരക്ഷാ നിയമം വരുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഹിതകരമായതേ നടപ്പാക്കൂവെന്നും സംസ്ഥാന പ്രസിഡന്റ് ടി എം ജോയ് അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ ഷാഫി പറമ്പില്‍, സി പി മുഹമ്മദ് പ്രസംഗിച്ചു.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഓമനക്കുട്ടന്‍ സ്വാഗതവും ബെന്നി സ്‌കറിയ നന്ദിയും പറഞ്ഞു.