ജില്ലാ ആശുപത്രി വികസനത്തിനായി മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി

Posted on: November 30, 2014 11:08 am | Last updated: November 30, 2014 at 11:08 am

മാനന്തവാടി:ജീവന്‍രക്ഷാ മരുന്നുകളടക്കം ഗുണനിലവാരമുള്ള മരുന്ന് മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസിയുടെ ജില്ലയിലെ ആദ്യ ഔട്ടലെറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ്മന്ത്രി പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആശുപത്രി വികസനത്തിനായി മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും മൂന്ന് കോടി രൂപ നീക്കിവെച്ചതായി മന്ത്രി അറിയിച്ചു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും.ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷതവഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി ,ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ,പൊതുമരാമത്ത് സ്റ്റാന്റിങ്ങ്കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വിജയന്‍,മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ജില്ലാ വെയര്‍ ഹൗസ് മാനേജര്‍ കെ.എം.ബാബു റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് അവ
തരിപ്പിച്ചു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ കെ ബാബു സ്വാഗതവും സീനിയര്‍കണ്‍സള്‍ട്ടന്റ് ഡോ.ടി പി സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
കാരുണ്യ ഫാര്‍മസിയുടെ 25ാമത് ഔട്ടലെറ്റാണിത്.മരുന്ന് കമ്പനികളില്‍നിന്ന്‌നേരിട്ട് മരുന്ന് വാങ്ങി ഇടനിലക്കാരുടെ ചൂഷണമില്ലാതെ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുകയാണ് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ചെയ്യുന്നത്.പരമാവധി ചില്ലറവിലയേക്കാള്‍ 20മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ എണ്ണായിരത്തോളം മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ഫാര്‍മസിയിലൂടെ വിതരണം ചെയ്യുന്നുണ്ട്.ജനറിക് മരുന്നുകള്‍പൂര്‍ണ്ണമായും ഒഴിവാക്കി ഉന്നത ഗുണമേ•യുള്ളബ്രാന്റഡ് കമ്പനി മരുന്നുകളാണ് വിതരണം ചെയ്യുന്നത്.ഡോക്ടറുടെ കുറിപ്പടിയുമാ
യി വരുന്ന ആര്‍ക്കും എ പി എല്‍, .ബി പി എല്‍ വ്യത്യാസമില്ലാതെ മരുന്ന് ലഭിക്കും.ജില്ലാ ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപം ഉപയോഗ്യമല്ലാതിരുന്നകെട്ടിടത്തില്‍ 2013 സെപ്റ്റംബറിലാണ് ഫാര്‍മസിയുടെ നിര്‍മാണ പ്രവൃത്തികള്‍തുടങ്ങിയത്.10,46,000രൂപ ചെലവഴിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടം പണിപൂര്‍ത്തിയാക്കിയത്.
കെട്ടിടത്തിന് ഒരു കോടി രൂപയുടെ മരുന്നുകള്‍ വരെ സൂക്ഷിക്കാവുന്ന സംഭരണശേഷിയുണ്ട്.നിലവില്‍ 20 ലക്ഷം രൂപയുടെ മരുന്ന് ശേഖരം ഫാര്‍മസിയിലുണ്ട്.മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ കോഴിക്കോട് മേഖലാ ഡിപ്പോയില്‍നിന്ന് ആവശ്യാനുസരണം മരുന്നുകള്‍ ദിവസേന എത്തിക്കും.അവശ്യ മരുന്നുകള്‍ എല്ലാംതന്നെ ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും.ക്യാഷ് കൗണ്ടര്‍ കൂടാതെ മരുന്ന് ലഭ്യമാക്കാന്‍ രണ്ട് കൗണ്ടറുകളാണ് ഉള്ളത് വയനാട്ടിലെ രണ്ടാമത്തെ കാരൂണ്യ ഫാര്‍മസി ഡിസംബര്‍ ആറിന് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങും. കാരുണ്യ ഫാര്‍മസിയില്‍ നിന്നും ലഭിക്കുന്ന മരുന്നുകളുടെ വിശദ വിവരങ്ങള്‍, മരുന്നിന്റെ വിപണി വില, കാരുണ്യ വില തുടങ്ങിയവ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.