താലിബാന്‍ അനുകൂല സംഘടനാ നേതാവ് പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു

Posted on: November 30, 2014 5:20 am | Last updated: November 29, 2014 at 10:21 pm

ഇസ്‌ലാമാബാദ്: തെക്കന്‍ പാക്കിസ്ഥാനില്‍ പ്രമുഖനായ മുസ്‌ലിം രാഷ്ട്രീയ നേതാവിനെ ആക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ജംഇയ്യത്തുല്‍ ഉലമാ ഇസ്‌ലാമി എന്ന സംഘടനയുടെ നേതാവ് ഡോ. ഖാലിദ് മഹ്മൂദ് സുമറോ ആണ് കൊല്ലപ്പെട്ടത്. താലിബാന്‍ അനുകൂല സംഘടനയാണ് ഇത്. പ്രഭാത പ്രാര്‍ഥനക്കിടെ അജ്ഞാതര്‍ പള്ളിയില്‍ കയറി വെടിവെച്ചു കൊല്ലുകയായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. തോക്കു ധാരികളായ രണ്ട് പേര്‍ പള്ളിയിലേക്ക് പ്രവേശിച്ച് 11 തവണ ഇദ്ദേഹത്തിനെതിരെ നിറയൊഴിച്ചതായും ഇതില്‍ നാല് ബുള്ളറ്റുകള്‍ മഹ്മൂദിന്റെ ശരീരത്തിലേറ്റതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്‍വീന്‍ ഹുസൈന്‍ പറഞ്ഞു.