Connect with us

Gulf

ദുബൈ ഗ്രാന്‍ഡ് പരേഡ് ആയിരങ്ങളെ ആകര്‍ഷിച്ചു

Published

|

Last Updated

ദുബൈ; മോട്ടോര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ദുബൈ ഗ്രാന്‍ഡ് പരേഡ് ആയിരങ്ങളെ ആകര്‍ഷിച്ചു. 600 ഓളം വ്യത്യസ്ത വാഹനങ്ങളാണ് പരേഡില്‍ പങ്കെടുത്തത്.

ഫെരാരി എഫ് 50 അടക്കം നിരവധി ആഡംബര കാറുകള്‍ എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ബ്രാന്‍ഡുകള്‍ പങ്കെടുത്തതിനുള്ള ലോക റിക്കോര്‍ഡ് ദുബൈ ഗ്രാന്‍ഡ് പരേഡിന് ലഭിക്കും. ലോകത്തിലെ ഏറ്റവും വേഗമേറിയ ബുഗാട്ടി വെറിയോണും ഏറ്റവും വലിയ എസി കോബ്രയും ശ്രദ്ധയാകര്‍ഷിച്ചു.
മെയ്ദാനില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങി. പോലീസിന്റെ സൂപ്പര്‍ കാറുകളായിരുന്നു മുന്നില്‍. നിരവധി ആഡംബര കാറുകളും പുരാതന വാഹനങ്ങളും പിന്നില്‍ അണിനിരന്നു.
മോട്ടോര്‍ സൈക്കിളുകള്‍ക്കും അവസരമുണ്ടായിരുന്നു. നിരവധി സൂപ്പര്‍ ഇരുചക്ര വാഹനങ്ങള്‍ പ്രത്യേകമായി പരേഡില്‍ അണിനിരന്നു.
മെയ്ദാനില്‍ നിന്ന് മുഹമ്മദ് ബിന്‍ റാശിദ് ബോളിവാര്‍ഡ് ബുര്‍ജുല്‍ അറബ് ചുറ്റിയശേഷം മെയ്ദാനില്‍ തന്നെ അവസാനിക്കുമ്പോള്‍ വൈകുന്നേരം അഞ്ചുമണിയായി. റോഡിന് ഇരുവശവും ആയിരങ്ങളാണ് പരേഡ് വീക്ഷിച്ചത്. പരേഡില്‍ അണിനിരക്കാന്‍ നേരത്തെ രജിസ്‌ട്രേഷനുണ്ടായിരുന്നു. സൂപ്പര്‍ ക്ലാസിക് കാറുകള്‍ക്ക് മുന്‍ഗണന ലഭിച്ചു.
ഇതിനിടയില്‍ മോട്ടോര്‍ വില്ലേജിന്റെ ഉദ്ഘാടനം നടന്നു. ഫോര്‍മുല വണ്‍ കാറോട്ടത്തിന്റെ സാങ്കല്‍പിക മത്സരങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

Latest