ഉപജില്ലാ സ്‌കൂള്‍ കലോത്സവം; സംഘാടകസമിതി രൂപവത്കരിച്ചു

Posted on: November 29, 2014 1:44 pm | Last updated: November 29, 2014 at 1:44 pm

ശാസ്താംകോട്ട: ഉപജില്ലാ സ്‌കൂള്‍ കലോത്സവനടത്തിപ്പിന് 251 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. ഡിസംബര്‍ 6, 8, 9, 10 തീയതികളില്‍ അമ്പലത്തുംഭാഗം ജയജ്യോതി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വേണുഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്തംഗം സുജാതാ രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഓമനാ ശാന്തന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി കെ രവി, എം ചന്ദ്രശേഖരന്‍പിള്ള, ജി മോഹനന്‍പിള്ള, രാജന്‍ ജോര്‍ജ്, ബിനു മംഗലത്ത്, കൃഷ്ണകുമാരി കെ എസ്, പി ടി എ പ്രസിഡന്റ് മുഹമ്മദ് ഖുറൈഷി, പ്രിന്‍സിപ്പല്‍ ഹാര എസ് എന്‍, പ്രഥമാധ്യാപിക എ ജയശ്രീ സംബന്ധിച്ചു.
സംഘാടകസമിതി ഭാരവാഹികള്‍: പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണപിള്ള (ചെയര്‍മാന്‍), പ്രഥമാധ്യാപിക, എ ജയശ്രീ (ജനറല്‍കണ്‍വീനര്‍), ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം ആരിഫ (ട്രഷറര്‍).