Connect with us

Wayanad

വെള്ളമുണ്ട പഞ്ചായത്തില്‍ ഇടത് പിന്തുണയുള്ള വിമത ഭരണം പരാജയം: കോണ്‍ഗ്രസ്‌

Published

|

Last Updated

മാനന്തവാടി: വെള്ളമുണ്ട ഗ്രമപഞ്ചായത്തിലേക്ക് മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് ചെവ്വാഴ്ച്ച രാവിലെ 10ന് ജനകീയ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് മെമ്പര്‍മാരും സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. വെള്ളമുണ്ട ഗ്രമപഞ്ചായത്തിലെ ഇടത് പിന്തുണയോടെയുള്ള വിമത ഭരണം പൂര്‍ണ പരാജയമണെന്നും,ധാര്‍മ്മികമായി ഭരണത്തില്‍ തുടരുവാന്‍ ഇവര്‍ക്ക് അര്‍ഹതയില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം, ഭരണസംഭനം അങ്ങനെ ആകെ താളം തെറ്റിയ 21-ല്‍ 14 പേരുടെ പിന്‍തുണയോടെ 3-ല്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യു ഡി എഫ് ഭരണസമതി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും തകിടം മറിച്ചതായും അവര്‍ ആരോപിച്ചു. തൊഴിലുറപ്പു പദ്ധതി പോലും അവതാളത്തിലാക്കിയും ഓഫീസ് പ്രവര്‍ത്തനം കുത്തഴിഞ്ഞുമാണ് ഇപ്പോഴത്തെ ഭരണം പാര്‍ട്ടിയെയും മുന്നണിയെയും മറന്ന് അധികാര കസേരയില്‍ കയറാന്‍ കൂറ്മാറ്റം നടത്തിയവര്‍ക്ക് പിന്‍തുണ നല്‍കുക വഴി സി പി. എം. പരോക്ഷമായും പ്രത്യക്ഷമായും ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ ഇടക്ക് പഞ്ചായത്തിനെതിരെ സമരം ചെയ്യുന്നവര്‍ ഭരണത്തില്‍ പങ്കാളിത്വം ഇല്ലാ എന്ന് പരസ്യമായി പ്രഖ്യപിക്കാന്‍ തയ്യാറുണ്ടോയെന്നും അവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമതിയുടെ നിലപാട് തിരുത്തുന്നതുവരെയും കാര്യക്ഷമമായ ഭരണം ഉറപ്പുവരുത്തുന്നത് വരെ കോണ്‍ഗ്രസ ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. ഡിസംബര്‍ രണ്ടിന് നടക്കുന്ന സമരം ഡി സി സി പ്രസിഡന്റെ് കെ എല്‍ പൗലോസ് ഉത്ഘാടനം ചെയ്യും. പി കെ ഗോപാലന്‍, പി വി ബാലചന്ദ്രന്‍, സി അബ്ദുല്‍ അഷ്‌റഫ്, കെ ജെ പൈലി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്നിന് സമരത്തിന്റെ പ്രചരണാര്‍ഥം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാഹന ജാഥയും നടത്തും. പത്രസമ്മേളനത്തില്‍ നേതാക്കളായ, ജിജിപോള്‍, സി വിനോദ്, ബാലന്‍ മഠത്തുംകുനി, പി ടി മുത്തലിബ്, നൗഷാദ് മക്കി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി കെ മമ്മൂട്ടി, ഷീമസുരേഷ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest