ബാര്‍ കോഴ: കെഎം മാണിയോട് മാപ്പ് പറയില്ലെന്ന് ബിജു രമേശ്

Posted on: November 28, 2014 7:57 pm | Last updated: November 28, 2014 at 7:57 pm

biju rameshതിരുവനന്തപുരം: കോഴ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കെ എം മാണിയോട് മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറല്ലെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കെഎം മാണി അയച്ച വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ബിജു രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
കെ എം മാണിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്തായും ബിജു രമേശ് അറിയിച്ചു.അന്വേഷണത്തില്‍ ഇരിക്കുന്നതിനാല്‍ തെളിവ് പരസ്യപ്പെടുത്താന്‍ തയ്യാറല്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ കൈമാറുമെന്നും ബിജു രമേശ് മറുപടിയില്‍ വ്യകത്മാക്കിയിട്ടുണ്ട്.