6,000 പന്തുകള്‍ കൊണ്ട് ദേശീയ പതാക

Posted on: November 28, 2014 7:28 pm | Last updated: November 28, 2014 at 7:28 pm

standard charteredദുബൈ: 280 ചതുരശ്ര മീറ്ററില്‍ 6,000 പന്തുകള്‍ കൊണ്ട് യു എ ഇ ദേശീയ പതാക.
ദുബൈ ഡൗണ്‍ ടൗണില്‍ ഇമാര്‍ സ്‌ക്വയറിലെ സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക് ആസ്ഥാനത്താണ് പതാക. ഇത് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംപിടിക്കുമെന്ന് സി ഇ ഒ മുഹ്‌സിന്‍ നതാനി അറിയിച്ചു.
യു എ ഇ ദേശീയ പതാകയുടെ നിറങ്ങളില്‍ പന്തുകള്‍ അടുക്കിവെച്ചാണ് ഇത് സാധ്യമാക്കിയത്.
ദേശീയ ദിനാഘോഷം പ്രമാണിച്ച് നിരവധി ഐക്യദാര്‍ഢ്യ പരിപാടികള്‍ ബേങ്ക് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഹ്‌സിന്‍ നതാനി പറഞ്ഞു.