ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന് ഒപെക്; എണ്ണവില താഴോട്ട്

Posted on: November 28, 2014 2:50 pm | Last updated: November 28, 2014 at 11:44 pm

petroliumവിയന്ന: എണ്ണ ഉല്‍പാദനം കുറയ്‌ക്കേണ്ടെന്ന് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചു. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 71.25 ഡോളറിലേക്ക് താഴ്ന്നു. തീരുമാനം വന്നതോടെ ആറു ഡോളറിലധികമാണ് താഴ്ന്നത്.
വിലത്തകര്‍ച്ച ഇല്ലാതാക്കാന്‍ ഒപെക് രഷ്ട്രങ്ങള്‍ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഉല്‍പാദനം കുറയ്ക്കുന്നതിനെതിരെ സൗദി നിലപാട് സ്വീകരിച്ചതോടെ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 30 ശതമാനത്തിലധികം കുറവാണ് എണ്ണവിലയിലുണ്ടായത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ കുറവിന് ആനുപാതികമായി ഇന്ത്യയില്‍ കുറവുണ്ടായിട്ടില്ല.