Connect with us

National

ഡല്‍ഹിയിലെ കുടിയൊഴുപ്പിച്ച ചേരിനിവാസികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് കുടിയൊഴുപ്പിക്കപ്പെട്ട ചേരി നിവാസികള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ദക്ഷിണ ഡല്‍ഹിയിലെ രാങ്പൂര്‍, പഹാഡി ചേരികളിലെ വീടുകള്‍ അധികൃതര്‍ പൊളിച്ചത്. ചേരിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ചേരികളിലെ പാവങ്ങളെ ഒഴിപ്പിക്കണമെങ്കില്‍ ആദ്യം തന്റെ നെഞ്ചത്ത് കൂടി ബുള്‍ഡോസര്‍ കയറ്റേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രശ്‌നം കോണ്‍ഗ്രസ് വെറുതെ വിടില്ല. ഒരു ശ്രമം വിജയിച്ചു. ഇനിയും കുടിയൊഴുപ്പിക്കാന്‍ സമ്മതിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. ചേരിയില്‍ സന്ദര്‍ശനം നടത്തിയ രാഹുലിനോട് നിരവധിയാളുകളാണ് പരാതി പറയാന്‍ എത്തിയത്.
വനം കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിലാണ് ചേരി ഇടിച്ചു നിരത്തിയത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമായിരുന്നു നടപടി. 400 ഓളം വീടുകള്‍ തകര്‍ത്തതോടെ കിടക്കാനോ കുളിക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനോ സ്ഥലമില്ലാതെ 2000ല്‍ അധികം ആളുകളാണ് തകര്‍ന്ന കെട്ടിങ്ങള്‍ക്കിടയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ ശക്തമായ തണുപ്പ് ആരംഭിക്കാനിരിക്കെ വീടുകള്‍ തകര്‍ത്തത് ചേരി നിവാസികളെ കൂടുതല്‍ ദുരിതത്തിലാക്കും.

Latest