ഭരണകാര്യങ്ങളില്‍ മലയാളം ഉപയോഗിക്കണം

Posted on: November 28, 2014 12:24 pm | Last updated: November 28, 2014 at 12:26 pm

malayalam-bannerപാലക്കാട്: ഔദേ്യാഗിക ഭരണഭാഷാ അവലോകന യോഗം എ ഡി എം കെ ഗണേശന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ഔദേ്യാഗിക ഭാഷയായ മലയാളം ഭരണകാര്യങ്ങളില്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി സാധാരണക്കാരുമായുളള ബന്ധം വളര്‍ത്തണമെന്ന് സാഹിത്യകാരന്‍ കെ എന്‍ മോഹനവര്‍മ്മ പറഞ്ഞു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച മധുരം മലയാളം ബോര്‍ഡില്‍ ജീവനക്കാര്‍ എഴുതിയ രചനകള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘മഴത്തുളളികള്‍’ എന്ന മാഗസിന്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതേ്യകമായി രചനകള്‍ സ്വീകരിക്കാതെ ബോര്‍ഡിലെ രചനകളുടെ സമാഹാരമാണ് മഴത്തുളളികള്‍. യോഗത്തില്‍ സംസ്ഥാന ഭരണഭാഷാ സേവന പുരസ്‌കാര ജേതാവായ ശ്രീജാകുമാരി, ജില്ലാതല പുരസ്‌കാര ജേതാവ് മണികണ്ഠന്‍ എന്നിവരെ അനുമോദിച്ചു.
ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രശ്‌നോത്തരി, കഥാരചന, കവിതാരചന എന്നിവയിലെ മത്സര വിജയികള്‍ക്ക് മോഹനവര്‍മ്മ സമ്മാനങ്ങള്‍ വിതരണം ചെയ്തു.