ലോറിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: November 28, 2014 11:31 am | Last updated: November 28, 2014 at 11:43 pm

accidenമഞ്ചേരി: ചരക്ക് ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശികളായ കൊണ്ടോട്ടി പറമ്പന്‍ മുഹാജിര്‍ (20), ആലിക്കാ പറമ്പന്‍ കാരാട്ടില്‍ അബ്ദുസമദ് (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. മുഹാജിര്‍ വണ്ടൂരിലെ സ്വകാര്യ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. അബ്ദുസമദ് ഇലക്ട്രോണിക് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്.