ആര്‍ട്ടിസ്റ്റ് ശശികല ഇരട്ട അംഗീകാരത്തിന്റെ നിറവില്‍

Posted on: November 28, 2014 10:37 am | Last updated: November 28, 2014 at 10:37 am

തിരൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന ശാസ്‌ത്രോല്‍സവത്തിന്റെ ലോഗോ പ്രകശനം ചെയ്ത ആര്‍ട്ടിസ്റ്റ് ശശികല ഇരട്ട അംഗീകാരത്തിന്റെ നിറവില്‍.
ഇക്കഴിഞ്ഞ നവംബര്‍ ആറ് മുതല്‍ എട്ട് വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തിന്റെ ലോഗോ രൂപ കല്‍പ്പന ചെയ്തതും ഇദ്ദേഹമാണ്.
2010 ല്‍ കോഴിക്കോട് നടന്ന 50-ാമത് സുവര്‍ണ ജൂബിലി സംസ്ഥാന സ്‌കൂള്‍ കലോത്സവം, അതേ വര്‍ഷത്തില്‍ തിരുവല്ലയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള, കേരള സര്‍ക്കാറിന്റെ വയോജന നയം, സംസ്ഥാന കേരളോത്സവം, കേരള സാക്ഷരതാ മിഷന്‍, ശിവഗിരി തീര്‍ത്ഥാടനം പ്ലാറ്റിനം ജൂബിലി അടക്കം 60-ഓളം ലോഗോ രൂപ കലപന ചെയ്ത ഇദ്ദേഹം 400 ഓളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2011 സെപ്റ്റംബര്‍ 11 ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ ഒരുക്കിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയ ഏറ്റവും വലിയ പൂക്കളത്തിന്റെ ശില്‍പി എന്ന ബഹുമതിയും ശശികലയെ തേടിയെത്തിയിട്ടുണ്ട്.
അതാത് പ്രദേശങ്ങളുടെ ചരിത്രപരമായ പശ്ചാതലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഇദ്ദേഹം ലോഗോ തയ്യാറാക്കല്‍. ഇപ്പോള്‍ കണ്ണൂര്‍ താവക്കരയില്‍ താമസിക്കുന്ന ശശികലയുടെ ഭാര്യ കലയും ഡിഗ്രി വിദ്യാര്‍ഥിനി ശില്‍പ ശശികല ഈ വര്‍ഷത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ എം സി ജെ പാസായ കാവ്യ ശശികല, എട്ടാം ക്ലാസില്‍ പഠിക്കുന്ന കലേഷ് ശശികല എന്നിവര്‍ മക്കളാണ്.