നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല: വെങ്കയ്യ നായിഡു

Posted on: November 27, 2014 10:00 pm | Last updated: November 27, 2014 at 10:00 pm

venkayya nayiduന്യൂഡല്‍ഹി: നൂറ് ദിവസത്തിനുള്ളില്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ലോക്‌സഭയില്‍ ലോക്‌സഭയില്‍ വെങ്കയ്യ നായിഡു പറഞ്ഞു. അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു ബിജെപിയുടെ മുഖ്യപ്രചരണായുധം. എന്നാല്‍ അങ്ങനെയാരും കാര്യം ബിജെപി വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞത്. ലോക്‌സഭയില്‍ കള്ളപ്പണ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു നായിഡുവിന്റെ പരാമര്‍ശം.