ജബോംഗിനെ ആമസോണ്‍ വാങ്ങാനൊരുങ്ങുന്നു

Posted on: November 27, 2014 7:25 pm | Last updated: November 27, 2014 at 7:25 pm

amazonന്യൂഡല്‍ഹി: ഇന്ത്യന്‍ ഓണ്‍ലൈന്‍ കച്ചവടക്കാരായ ജബോംഗിനെ ആഗോള ഭീമന്‍മാരായ ആമസോണ്‍ വാങ്ങാനൊരുങ്ങുന്നു. ഫഌപ്കാര്‍ട്ടുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ജബോംഗിനെ കൂടി കയ്യിലാക്കി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണി പിടിക്കാനുള്ള ആമസോണ്‍ നീക്കം. ഗുര്‍ഗോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജബോംഗ് ഫാഷന്‍ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ കച്ചവടക്കാരാണ്.

ഇരു കമ്പനികളും തമ്മില്‍ വില്‍പന സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1.1 മുതല്‍ 1.2 ബില്യന്‍ ഡോളറിനാണ് ആമസോണ്‍ ജബോംഗ് വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വില്‍പന യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഏറ്റെടുക്കലാവും ഇത്.