തിരുവനന്തപുരത്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: November 27, 2014 6:56 pm | Last updated: November 27, 2014 at 6:56 pm

suicide attemptതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളെജിലെ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അജിത്താണ് ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രിന്‍സിപ്പാള്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്.
അജിത്തിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പരീക്ഷാ ഫീസ് അടക്കാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 50 ശതമാനം ഹാജര്‍ ഇല്ലാത്തതിനാല്‍ അജിത്തിനെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചിരുന്നു.