പക്ഷിപ്പനി: വിഷയം പാര്‍ലമെന്റിലും

Posted on: November 27, 2014 3:05 pm | Last updated: November 27, 2014 at 11:55 pm

rrajyasabhaന്യൂഡല്‍ഹി: പക്ഷിപ്പനി വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി. സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ എംപിയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ജെ പി നഡ്ഡ മറുപടി നല്‍കി.
പക്ഷിപ്പനി വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് സഭ നിയന്ത്രിച്ചിരുന്ന പിജെ കുര്യനും ചൂണ്ടിക്കാട്ടി. അതേസമയം ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിത മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.