എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലിന്റെ നടപടി ഏകപക്ഷീയം: എം എസ് എഫ്

Posted on: November 27, 2014 10:17 am | Last updated: November 27, 2014 at 10:17 am

msfമാനന്തവാടി: തലപ്പുഴ എന്‍ജിനീയറിംഗ് കോളജില്‍ നിന്നും എം എസ് എഫ്, കെ എസ് യു പ്രവര്‍ത്തകരെ അന്യായമായി ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്ത പ്രിന്‍സിപ്പലിന്റെ നടപടി ഏകപക്ഷീയവും വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയുമാണെന്ന് എം എസ് എഫ് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 30ന് നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എം എസ് എഫ്-കെ എസ് യു സംഖ്യം നേടിയിരുന്നു. ഇതില്‍ വിറളി പൂണ്ട സി പി എം ജില്ലാ നേതൃത്വം കോളജിലെ ഇടത് അധ്യാപകരെയും പ്രിന്‍സിപ്പലിനെയും സ്വാധീനിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്.
യൂണിവേഴ്‌സിറ്റി പരീക്ഷ, പ്രൊജക്ട് ക്ലാസ്സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അക്കാദമിക് കാര്യങ്ങള്‍ നടക്കുന്ന സമയത്തുള്ള സസ്‌പെന്‍ഷന്‍ വിദ്യാര്‍ഥികളുടെ ഭാവിയെ തകര്‍ക്കാന്‍ മനപൂര്‍വ്വം ലക്ഷ്യം വെച്ചുള്ളതാണ്. യാതൊരുവിധ അന്വേഷണവും കൂടാതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികളുടെ പഠനാവസരം ഉറപ്പ് വരുത്തിയിട്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് എം എസ് എഫ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് എം പി നവാസ്, സെക്രട്ടറി റിയാസ് കല്ലുവയല്‍ അറിയിച്ചു.