ബൈക്കില്‍ കടത്തിയ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Posted on: November 27, 2014 12:48 am | Last updated: November 26, 2014 at 10:49 pm

കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് വില്‍പ്പനയ്ക്കായി ബൈക്കില്‍ കടത്തി കൊണ്ടുവന്ന 15 ലിറ്റര്‍ മദ്യവും 8800 രൂപയുമായി രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ മീങ്ങോത്ത് ആട്ടക്കാരത്തി മൂലയിലെ കെ വി രാജേഷ് (32), താന്നിത്തോടെ മണികണ്ഠന്‍ (35) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റ് ഓഫീസിന്റെ പിറക് വശം റോഡില്‍ വച്ച് കെഎല്‍ 59 ബി 1492 നമ്പര്‍ ബൈക്കിലാണ് രാജേഷ് മദ്യം കടത്തിയത്. മലയോര മേഖലയില്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടിയാണ് മദ്യം കൊണ്ടു വന്നത്. കുമ്പള-പോളിടെക്‌നിക് റോഡില്‍ കൊച്ചിലവളപ്പ് പാലത്തിനു മുകളില്‍ വച്ച് പരസ്യമായി മദ്യവില്‍പ്പന നടത്തുമ്പോഴാണ് മണികണ്ഠന്‍ എക്‌സൈസിന്റെ പിടിയിലായത്.
രണ്ട് ലിറ്റര്‍ മദ്യവില്‍പ്പനയ്ക്കുപയോഗിച്ച ഗ്ലാസും വെള്ളക്കുപ്പിയും മദ്യം വിറ്റുകിട്ടിയ 8800 രൂപയും പിടികൂടി. മണികണ്ഠന്‍ ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു അബ്കാരി കേസില്‍ പിഴയടച്ച് ഇറങ്ങിയതാണ്. മണികണ്ഠനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.