പത്മനാഭസ്വാമി ക്ഷേത്രം: കേസ് നീട്ടണമെന്ന് ആവശ്യം സുപ്രീംകോടതി തള്ളി

Posted on: November 26, 2014 12:40 pm | Last updated: November 26, 2014 at 11:59 pm

padmanabhaswamiന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രക്കേസ് നീട്ടവയ്ക്കണമെന്ന രാജ കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. രാജകുടുംബത്തിനെതിരെ അമിക്കസ് ക്യുറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ഹരജി. മറുപടി ലഭിക്കും വരെ കാത്തിരിക്കാനാവില്ലെന്നും കേസ് മാറ്റിവയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി.