370ാം വകുപ്പ് എടുത്ത് കളയാന്‍ അനുവദിക്കില്ല: മെഹബൂബ മുഫ്തി

Posted on: November 26, 2014 10:37 am | Last updated: November 26, 2014 at 11:58 pm

mehbooba-muftiശ്രീനഗര്‍: ജമ്മു കാശ്മീരിന് പ്രത്യാകാധികാരം നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയാന്‍ അനുവദിക്കില്ലെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. വകുപ്പ് എടുത്ത് കളയുന്നത് ഇന്ത്യയും കാശ്മീരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കലിന് തുല്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം പിഡിപി ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മെഹബൂബ പറഞ്ഞു. കാശ്മീരിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ നടന്നിരുന്നു.