മൂന്നിയൂരില്‍ കോണ്‍ഗ്രസിന്റെ അഞ്ച് ബൂത്ത് കമ്മിറ്റികള്‍ പിരിച്ചു വിടും

Posted on: November 26, 2014 10:12 am | Last updated: November 26, 2014 at 10:12 am

തിരൂരങ്ങാടി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിച്ച ജനപക്ഷ യാത്രയോടനുബന്ധിച്ച് കെ പി സി സി പ്രവര്‍ത്തന ഫണ്ട് നല്‍കാത്ത മൂന്നിയൂര്‍ പഞ്ചായത്തിലെ അഞ്ച് ബൂത്ത് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശം.
ചേളാരിയിലെ 112, 113, 114, 115 മുട്ടിച്ചിറയിലെ 131 ബൂത്ത് കമ്മിറ്റികളാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. മൂന്നിയൂരില്‍ 30 ബൂത്ത് കമ്മിറ്റികളാണുള്ളത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ ഈ ബൂത്ത് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചു. പ്രസിഡന്റ് കെ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പര്‍ ഒ പി മൊയ്തീന്‍ ഹാജി, ബ്ലോക്ക് പ്രസിഡന്റ് കെ പി സക്കീര്‍, ഡി സി സി മെമ്പര്‍ കെ വിജയന്‍, ഇ മുഹമ്മദ്കുട്ടിഹാജി, പി പി അലി ഫൈസല്‍, സി മുഹമ്മദ്, എം അബ്ദുട്ടി, എം സിദ്ദീഖ്, എം സോമസുന്ദരന്‍ കോരു ചേറക്കോട് പ്രസംഗിച്ചു.