വോട്ടര്‍ പട്ടികയില്‍ മുപ്പത് വരെ പേര് ചേര്‍ക്കാം

Posted on: November 26, 2014 6:00 am | Last updated: November 26, 2014 at 11:58 pm

voteതിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനുള്ള തീയതി ഈ മാസം മുപ്പത് വരെ നീട്ടി. നേരത്തെ തീരുമാനിച്ചിരുന്ന കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. എന്നാല്‍, എല്ലാവര്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം നല്‍കുന്നതിനായാണ് തീയതി നീട്ടിയത്. വരുന്ന ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഈ അവസരം വിനിയോഗിക്കാം. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഇതിനുള്ള സേവനം സൗജന്യമായി ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ്് അപേക്ഷിക്കേണ്ടത്.
പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടിലെ വിലാസം വരുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലായിരിക്കും പേര് ചേര്‍ക്കപ്പെടുക. പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും.