ബാര്‍ കോഴ: കെഎം മാണിയുടെ മൊഴി രേഖപ്പെടുത്തി

Posted on: November 25, 2014 6:46 pm | Last updated: November 25, 2014 at 6:46 pm

K.M. Maniതിരുവനന്തപുരം; ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ മൊഴി രേഖപ്പെടുത്തി. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തുള്ള മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ബാറുടമകളില്‍ നിന്ന് താന്‍ കോഴപണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ മാണി നിഷേധിച്ചു. തന്നെ ആരും കാണാന്‍ വന്നിട്ടില്ലെന്നും മാണി വിജിലന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് മാണിയുടെ മൊഴി രേഖപ്പെടുത്തിയത്.