അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി രാജിവച്ചു

Posted on: November 25, 2014 11:45 am | Last updated: November 26, 2014 at 12:28 am

chuck hagelവാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ രാജിവച്ചു. ചാക് ഹേഗലിന്റെ രാജിയക്കായി സമ്മര്‍ദം ഉയര്‍ന്നിരുന്നു. ഇസിില്‍ താവ്രവാദികളുടെ വളര്‍ച്ച തടയാനായില്ലെന്നതടക്കമുള്ള വിമര്‍ശങ്ങല്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു.
ചക് ഹേഗല്‍ രാജിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്ഥിരീകരിച്ചു. പ്രതിരോധ സെക്രട്ടറിയായി രണ്ട് വര്‍ഷം ആകുന്നതിനാണ് മുമ്പാണ് രാജി. മുന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി മിഷേല്‍ ഫ്‌ളോര്‍നോയിയോ മുന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറോ ഹേഗലിന് പകരം പ്രതിരോധ സെക്രട്ടറിയാകുമെന്നാണ് കരുതുന്നത്.