Connect with us

Wayanad

ജില്ലയില്‍ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിന് ശ്രമം നടത്തും: മന്ത്രി

Published

|

Last Updated

അമ്പലവയല്‍: കാരാപ്പുഴ ടൂറിസം വികസന പദ്ധതി, ഫാന്റം റോക്കിലേക്കുള്ള പാത നവീകരിച്ച് പാസ്സ് നല്‍കി ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതി, നൂറ്റാണ്ടോളം പഴക്കമുള്ള നിസാന്‍ ഹട്ടുകള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി എന്നിവ നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഊര്‍ജ്ജിതമായ ശ്രമമുണ്ടാകുമെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അമ്പലവയലില്‍ നവികരിച്ച ഹെറിറ്റേജ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരണത്തിന്റെ ഭാഗമായി മ്യൂസിയത്തിലെ എല്ലാ കെട്ടിടങ്ങളും ഓട് പതിപ്പിച്ച് മനോഹരമാക്കി. എല്ലാ പുരാവസ്തുക്കളും രാസസംരക്ഷണത്തിന് വിധേയമാക്കുകയും 12 പുതിയ ഗ്ലാസ്‌ഷോക്കേയ്‌സുകള്‍ നിര്‍മ്മിച്ച് അവ അതിലേക്ക് മാറ്റുകയും ചെയ്തു. വീരക്കല്ലുകള്‍ക്ക് മാത്രമായി പ്രത്യേകം ഗ്യാലറി പെഡസ്റ്റലുകള്‍ നിര്‍മ്മിച്ച് അവ അതിലേക്ക് മാറ്റി.
വിവരണ ബോര്‍ഡുകള്‍ ടഫണ്‍ഡ് ഗ്ലാസ്സ് ഉപയോഗിച്ചും ഗോത്ര ഗാലറി ഗോത്രസ്വഭാവം നിലനിര്‍ത്തുന്ന രീതിയില്‍ ഫൈബര്‍ ടെക്‌സ്ചര്‍ ചെയ്തും നിലം കാര്‍പ്പെറ്റ് വിരിച്ചും നവീകരിച്ചു. ടിക്കറ്റ് കൗണ്ടര്‍ നവീകരിച്ചു. ക്ലോക്ക്‌റൂം സ്ഥാപിച്ചു. ബാല്‍ക്കണി, റീഡിങ് ഏരിയ എന്നിവ ഏര്‍പ്പെടുത്തി. ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ംംം.ംമ്യമിമറാൗലൌാ.രീാ- എന്ന വെബ്‌സൈറ്റ് നിര്‍മ്മിച്ചു.
പ്രവേശനകവാടം പുനര്‍നിര്‍മ്മിക്കുകയും അതിനോട്‌ചേര്‍ന്ന ഭാഗത്ത് ടൈല്‍ പതിപ്പിക്കുകയും ടോയ്‌ലെറ്റ് ബ്ലോക്ക് നവീകരിക്കുകയും ചെയ്തു. മ്യൂസിയത്തിന്റെ മുന്‍വശത്ത് ഗ്രാനൈറ്റ് പാകിയതിന് പുറമെ ഗ്രാനൈറ്റ് ഉപയോഗിച്ച് നടപ്പാത നിര്‍മ്മിച്ചു. തിയേറ്റര്‍ എ.സി.ആക്കി മാറ്റിയതാണ് മള്‍ട്ടി മീഡിയ തിയേറ്റര്‍ നവീകരണത്തിലെ ഏറ്റവും വലിയ നേട്ടം. റിസപ്ഷന്‍ ഏരിയ നവീകരിക്കുകയും നിലം കാര്‍പ്പെറ്റ് വിരിക്കുകയും ചെയ്തു. തിയേറ്ററിന്റെ പ്രവേശന കവാടവും മറ്റ് വാതിലുകളും ഗ്ലാസ് ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. സീലിംഗ് ആകര്‍ഷകമാക്കുകയും ഇരിപ്പിട സംവിധാനം പുനക്രമികരിക്കുകയും ചെയ്തു. മേല്‍കൂര ഓട് പാകി മനോഹരമാക്കി.ചടങ്ങില്‍ ഐ സിബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ജോര്‍ജ്ജ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest