ക്ഷീര കര്‍ഷക സംഗമം നടത്തി

Posted on: November 25, 2014 10:32 am | Last updated: November 25, 2014 at 10:32 am

നാദാപുരം: തൂണേരി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനവും ഇ കെ വിജയന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ആര്‍ കെ വി വൈ പദ്ധതി പ്രകാരമുളള ഹൈജീനിക് കിറ്റ് വിതരണം സൂപ്പി നരിക്കാട്ടേരിയും ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ സംഭരണം നടത്തിയ ക്ഷീര സംഘത്തിനുള്ള സമ്മാനം വിതരണം നെല്ല്യേരി ബാലനും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ സുജാത ടീച്ചര്‍ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന സെമിനാര്‍ ദോഷി ജോസഫ്, എന്‍ രമേഷ്, ഡോ. ഷണ്‍മുഖവേല്‍, രഘുറാം, ക്ലാസെടുത്തു. സി പി സലാം, പി കെ സുമ, ടി കെ ലിസ, വയലോളി അബ്ദുല്ല, മുഹമ്മദ് ബംഗ്ലത്ത്, സി കുമാരന്‍, സി കെ ലത, പി ഗീതകുമാരി പ്രസംഗിച്ചു.