ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

Posted on: November 24, 2014 8:14 pm | Last updated: November 24, 2014 at 8:14 pm

hockeyന്യൂഡല്‍ഹി: ഹീറോ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. സര്‍ദാര്‍ സിംഗ് ആണ് ക്യാപ്റ്റന്‍. മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷാണ് ഉപനായകന്‍. സെപ്റ്റംബറില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ കളിച്ച 16 അംഗ ടീമില്‍ നിന്നും രണ്ടു പേരെ പുറത്തിരുത്തിയാണ് പുതിയ ടീം പ്രഖ്യാപിച്ചത്. ടീമില്‍ രണ്ടുപേര്‍ പുതുമുഖങ്ങളാണ്. സെലക്ഷന്‍ കമ്മിറ്റി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ട്രയല്‍ക്യാമ്പില്‍ മികവ് പുലര്‍ത്തിയവരെയാണ് ടീമിലുള്‍പെടുത്തിയിട്ടുള്ളത്.

ഭുവനേശ്വറില്‍ ഡിസംബര്‍ ആറു മുതല്‍ 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഹോക്കി ലോകറാങ്കിങില്‍ ആദ്യ സ്ഥാനത്തു നില്‍കുന്ന എട്ടു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. കരുത്തരായ ജര്‍മനിയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അര്‍ജന്റീന, നെതര്‍ലാന്റ് എന്നീ വമ്പന്മാരുമായാണ് തുടര്‍മത്സരങ്ങള്‍.

ടീം:
സര്‍ദാര്‍ സിംഗ് (ക്യാപ്റ്റന്‍ ).
ഗോള്‍കീപ്പര്‍മാര്‍: പി ആര്‍ ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), ഹര്‍ജോത് സിംഗ്.
ഡിഫന്‍ഡര്‍മാര്‍: രുപീന്ദര്‍ പാല്‍ സിംഗ്, വി ആര്‍ രഘുനാഥ്, ബിരേന്ദ്ര ലക്ര, കോതജിത് സിംഗ്, ഗുര്‍ബാജ് സിംഗ്, ഗുര്‍ജിന്ദര്‍ സിംഗ്.
മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിംഗ്, ധരംവിര്‍ സിംഗ്, ഡാനിഷ് മുജ്തബ, എസ് കെ ഉത്തപ്പ.
ഫോര്‍വേഡുകള്‍: രമണ്‍ദീപ് സിംഗ്, എസ് വി സുനില്‍, ആകാശ് ദീപ് സിംഗ്, നിക്കിന്‍ തിമ്മയ്യ, ലളിത് ഉപദ്യായ്.