കൊല്ലം കെ പി എല്‍ ജേതാക്കള്‍

Posted on: November 24, 2014 4:03 pm | Last updated: November 24, 2014 at 5:04 pm

ദുബൈ: കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍) ട്വന്റി20 ക്രിക്കറ്റില്‍ കൊല്ലം കെര്‍ണല്‍സ് ജേതാക്കളായി. ഫൈനലില്‍ തിരുവനന്തപുരം റോയല്‍സിനെ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റ് ചെയ്ത കൊല്ലം ഉമര്‍ അലി ഖാന്റെ അര്‍ധ സെഞ്ച്വറിയുടെ സഹായത്തോടെ 19.1 ഓവറില്‍ ലക്ഷ്യം കണ്ടു. റോയല്‍സിന് വേണ്ടി വഹീദ് അഹമ്മദ് 19 ബോളില്‍ നേടിയ അര്‍ധ സെഞ്ച്വറി പാഴായി.
രണ്ടര ലക്ഷം ദിര്‍ഹമാണ് ആകെ സമ്മാനത്തുക. ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലായിരുന്നു ടൂര്‍ണമെന്റ.്‌