Connect with us

Gulf

'മലയാളികളില്‍ അധ്വാനശീലം കുറഞ്ഞു'

Published

|

Last Updated

അബുദാബി: മലയാളികളില്‍ അധ്വാനശീലം കുറഞ്ഞുവെന്ന് സി എന്‍ ജയദേവന്‍ എം പി. 16 ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. ബീഹാര്‍, ഒറീസ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കെട്ടിട നിര്‍മാണ ജോലികളിലും കൂലിപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ചില ഭാഗങ്ങളിലേക്ക് ബസുകള്‍ പുറപ്പെടുന്നതു സംബന്ധിച്ച വിളംബരവും പ്രഖ്യാപനവും ഹിന്ദിയിലാണിപ്പോള്‍. യാത്രക്കാരില്‍ അധികവും ഹിന്ദി സംസാരിക്കുന്നവരായതാണിതിനു കാരണം. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കൂലി കൂടുതലുള്ളതും കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യുവകലാ സാഹിതി അബുദാബി യൂണിറ്റ് വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച “യുവകലാ സന്ധ്യ 2014 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2008ലാണ് ഇതിനു മുമ്പ് യുഎഇ സന്ദര്‍ശിച്ചത്. ലോക രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുമ്പോള്‍ ഗള്‍ഫിലും അതിന്റെ പ്രതിഫലനം വളരെയധികം ഉണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചായിരുന്നു ചെല്ലുന്നിടത്തെല്ലാം എല്ലാവരും അന്നു സംസാരിച്ചത്. സമ്പന്ന മുതലാളിത്ത രാജ്യങ്ങളുടെ സാമ്പത്തിക മേഖല തകര്‍ന്നു തരിപ്പണമായി. ഈ വേവലാതി പ്രവാസി മലയാളികളുടെ തിരിച്ചു പോക്കിനെക്കുറിച്ചുള്ള ആശങ്കക്കും ഇടയാക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി മലയാളികളെല്ലാം വിഷാദത്തിലായിരുന്നു അപ്പോള്‍.
കെ വി പ്രേംലാല്‍ അധ്യക്ഷത വഹിച്ചു. എം സുനീര്‍, എം യു വാസു, ഷിബു വര്‍ഗീസ്, ഇ വി കുഞ്ഞികൃഷ്ണന്‍, എ നജീമുദ്ദീന്‍, എ കെ ബീരാന്‍കുട്ടി, രമേശ് പണിക്കര്‍, സോമരാജന്‍, കെ വേണു ഗോപാല്‍, പി കെ ജയരാജന്‍, പ്രിയ ശശിധരന്‍, ഗണേഷ് ബാബു, റശീദ് പാലക്കല്‍, രാജ് കുമാര്‍ പ്രസംഗിച്ചു. രക്ഷാധികാരി ബാബു വടകര ചടങ്ങില്‍ യുവകലാ സാഹിതിയുടെ ഉപഹാരം സി എന്‍ ജയദേവന്‍ എം പിക്കു സമ്മാനിച്ചു. മാളവിക, വിവേകാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും യുവകലാസന്ധ്യയില്‍ നടന്നു.

Latest